ക്രിക്കുമഹാത്മ്യം

Thursday, August 31, 2006

കിറുക്കന്റെ ഓണം.

കിറുക്കന്‌ എന്ത്‌ ഓണം.
എങ്കിലും ഓണമാഘോഷിക്കാന്‍ കിറുക്കനും തീരുമാനിച്ചു.
ഒരു ഓണപ്പാട്ടും പാടിക്കൊണ്ട്‌ കിറുക്കന്‍ നടന്നു.
മാവേലി നാടു വാണീടും കാലം.......
അപ്പോഴാണ്‌ കിറുക്കന്‌ തോന്നിയത്‌. അത്‌ അന്ത കാലം.
എല്ലാം മാറിക്കൊണ്ടിരിക്കുന്ന സാക്ഷാല്‍ കലിക്കാലം.
കിറുക്കന്‍ തിരുത്തിപ്പാടി.

അഴിമതിവീരന്മാര്‍ വാഴും കാലം
മന്ത്രിമാരെല്ലാരുമൊന്നുപോലെ
ആഘോഷത്തോടെ ഭരിക്കും കാലം
ആമോദമാര്‍ക്കുമൊട്ടില്ല താനും

കൈക്കൂലി വാങ്ങുന്ന മന്ത്രിമാരും
പീഡിപ്പിച്ചീടുന്ന മന്ത്രിമാരും
ഇപ്പോള്‍ പറഞ്ഞതുടനെതന്നെ
മാറ്റിപറയുന്ന മന്ത്രിമാരും

നികുതിപ്പിരിക്കുന്ന കാശുക്കൊണ്ട്‌
കീശ വീര്‍പ്പിക്കുന്ന മന്ത്രിമാരും
കാട്ടുകള്ളന്മാരെ നിങ്ങള്‍ ഭേദം
നാട്ടുകള്ളന്മാരിവരെക്കാളും!

3 Comments:

Blogger ബാബു said...

കൊള്ളാമല്ലൊ കിറുക്കന്റെ പാരടി!

6:31 PM  
Blogger makkan said...

Kollam .
Ivare Namukku thiruthan avasaramillathe poi...

10:42 PM  
Blogger കൊച്ചു മുതലാളി said...

നന്നായിട്ടുണ്ടേട്ടോ.

പാരടിയുണ്ടാക്കുന്നത് ശീലമാണോ?

10:02 AM  

Post a Comment

Links to this post:

Create a Link

<< Home