ക്രിക്കുമഹാത്മ്യം

Friday, December 29, 2006

ക്ഷമിക്കണേ കൂട്ടരെ,
കിറുക്കന്‍ പിന്നേയും വരുന്നു.എല്ലാവര്‍ക്കും നവവത്സരാശംസകള്‍“.

Thursday, August 31, 2006

കിറുക്കന്റെ ഓണം.

കിറുക്കന്‌ എന്ത്‌ ഓണം.
എങ്കിലും ഓണമാഘോഷിക്കാന്‍ കിറുക്കനും തീരുമാനിച്ചു.
ഒരു ഓണപ്പാട്ടും പാടിക്കൊണ്ട്‌ കിറുക്കന്‍ നടന്നു.
മാവേലി നാടു വാണീടും കാലം.......
അപ്പോഴാണ്‌ കിറുക്കന്‌ തോന്നിയത്‌. അത്‌ അന്ത കാലം.
എല്ലാം മാറിക്കൊണ്ടിരിക്കുന്ന സാക്ഷാല്‍ കലിക്കാലം.
കിറുക്കന്‍ തിരുത്തിപ്പാടി.

അഴിമതിവീരന്മാര്‍ വാഴും കാലം
മന്ത്രിമാരെല്ലാരുമൊന്നുപോലെ
ആഘോഷത്തോടെ ഭരിക്കും കാലം
ആമോദമാര്‍ക്കുമൊട്ടില്ല താനും

കൈക്കൂലി വാങ്ങുന്ന മന്ത്രിമാരും
പീഡിപ്പിച്ചീടുന്ന മന്ത്രിമാരും
ഇപ്പോള്‍ പറഞ്ഞതുടനെതന്നെ
മാറ്റിപറയുന്ന മന്ത്രിമാരും

നികുതിപ്പിരിക്കുന്ന കാശുക്കൊണ്ട്‌
കീശ വീര്‍പ്പിക്കുന്ന മന്ത്രിമാരും
കാട്ടുകള്ളന്മാരെ നിങ്ങള്‍ ഭേദം
നാട്ടുകള്ളന്മാരിവരെക്കാളും!

Friday, August 25, 2006കൂട്ടുക്കാരെ,
എന്റെ നാമധേയം കൃഷ്ണകുമാറ് എന്നാകുന്നു. അത് ചുരുക്കിയാണ്‍ ക്രിക്കു ആയത്. കാലികസംഭവങ്ങളെ ഹാസ്യരീതിയില്‍‌ അവതരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടു
കൂടിയാണ്‍ ഈ ബ്ലോഗ് തുടങ്ങിയത്. ഇത് കൂടാതെ സാമാന്യവിജ്ഞാനത്തിന്‍ മാത്രമായി " വിജ്ഞാനലോകം " എന്ന പേരില്‍ മറ്റൊന്ന് കൂടി തുടങ്ങണമെന്ന് ആഗ്രഹമുണ്ട്.പക്ഷെ
അതിന്റെ ഘടന എങ്ങിനെ വേണമെന്ന് ഉള്ള ശങ്കയിലാണ്‍. മറ്റുള്ളവറ്ക്കു കൂടി അതിലേക്ക് അവരവറ്ക്കറിയാവുന്ന വിവരങ്ങള്‍ ചേറ്ത്ത് upgrade ചെയ്യാവുന്ന രീതിയില്‍ എങ്ങിനെ
യാണ്‍ ചെയ്യേണ്ടത് ?.ദയവായി നിങ്ങളുടെ സഹായം ഉണ്ടാകണമെന്ന് അഭ്യറ്ത്ഥിക്കുന്നു.

Monday, August 21, 2006

കൂട്ടരെ,
ഒരു കിറുക്കനും കൂടി രംഗത്തേക്ക്‌. രാഷ്ട്രീയക്കാരന്‍,മുഴുകുടിയന്‍,കിറുക്കന്‍ തുടങ്ങിയ മാന്യദേഹങ്ങള്‍ക്ക്‌ ആരേയും,എപ്പോഴും,എന്തും പറയാമല്ലോ;പിള്ളേരല്ലേ പിണ്ണാക്കല്ലേ തിന്നോട്ടെ എന്ന്‌ കരുതി ജനം ക്ഷമിച്ചോളും. ഇതില്‍ ആദ്യത്തെ രണ്ട്‌ പേര്‍ക്കും യഥാക്രമം ബുദ്ധിയും,ബോധവും ഇല്ലാത്തവരാകുന്നു. ആയതുകൊണ്ട്‌,കിറുക്കന്‍ തന്നെ മിടുക്കന്‍.എന്നെ ഈ രംഗത്തേക്ക്‌ ക്ഷണിച്ച മുക്കാല്‍ കിറുക്കനും,വിശ്വബൂലോകാധിപതിയുമായ എണ്റ്റെ ഗുരുവിണ്റ്റെ മുതുകത്തേക്ക്‌ ഒരു പിടി കല്ലുകളെറിഞ്ഞുകൊണ്ട്‌ ഞാന്‍ നമിക്കുന്നു.
"ഏഭ്യായതുഭ്യം നമഃ"